സീറ്റ് വിഭജനത്തിനൊരുങ്ങി "ഇന്ത്യ' മുന്നണി; ആദ്യ ചർച്ച ഒക്ടോബറിൽ
Wednesday, September 13, 2023 7:13 PM IST
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത കൂട്ടായ്മയായ "ഇന്ത്യ', ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ ചെയ്യാനുള്ള ആദ്യ യോഗം ഒക്ടോബർ ആദ്യ വാരം മധ്യപ്രദേശിലെ ഭോപാലിൽ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഇന്ന് ചേർന്ന് "ഇന്ത്യ' മുന്നണി കോ-ഓർഡിനേഷൻ സമിതി, സീറ്റ് വിഭജനം സംബന്ധിച്ച് എത്രയും വേഗം ധാരണയിലെത്തണമെന്ന് ആവശ്യപ്പെട്ടതായി വേണുഗോപാൽ അറിയിച്ചു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. ബിജെപി സർക്കാരിന്റെ അഴിമതി, രാജ്യത്തെ ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും മുന്നണി ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.