പൊന്ന് വാങ്ങാന്‍ പറ്റിയ ദിനം: പവന് 272 രൂപ കുറഞ്ഞു
വെബ് ഡെസ്ക്
Wednesday, September 13, 2023 11:26 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 272 രൂപ കുറഞ്ഞ് 43,600 രൂപയായി. ഗ്രാമിന് 34 രൂപ കുറഞ്ഞ് 5,450 രൂപയായിട്ടുണ്ട്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
തുടര്‍ച്ചയായി നാലു ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ കുറഞ്ഞ് 47,560 രൂപയായി. ഗ്രാമിന് 38 രൂപ കുറഞ്ഞ് 5,945 രൂപയായിട്ടുണ്ട്.
സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതിന് ശേഷം വിലയില്‍ ചാഞ്ചാട്ടം പതിവാകുകയായിരുന്നു.
ഇന്ന് വെള്ളിവിലയിലും നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയും എട്ട് ഗ്രാമിന് എട്ട് രൂപ കുറഞ്ഞ് 616 രൂപയുമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,909.80 യുഎസ് ഡോളറായിട്ടുണ്ട്.