കോ​ഴി​ക്കോ​ട്: നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട് ചി​കി​ത്സ തേ​ടി​യ മൂ​ന്ന് പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ആ​ര്‍​ഡി​എ​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് നി​പ ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നാ​ല്‍ ഇ​വ​രു​ടെ സാം​പി​ളു​ക​ള്‍ പൂനയി​ലേ​ക്ക് അ​യ​ക്കി​ല്ല.

സം​സ്ഥാ​ന​ത്ത് നി​പ സ്ഥീ​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്ന് കേ​ന്ദ്ര സം​ഘ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട് എ​ത്തും. പൂ​ന വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​ള്ള മൊ​ബൈ​ല്‍ പ​രി​ശോ​ധ​നാ സം​ഘ​വും ഐ​സി​എം​ആ​റി​ല്‍ നി​ന്നു​ള്ള സം​ഘ​വും ജി​ല്ല​യി​ല്‍ എ​ത്തും.

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് അ​ടു​ത്ത സം​ഘം. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ഇ​വ​ര്‍ യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും.

അ​തി​നി​ടെ, കോ​ഴി​ക്കോ​ട് ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 43 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി. ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 12,13,14,15 വാ​ര്‍​ഡു​ക​ള്‍, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 12,13,14, വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാണ്.

കൂടാതെ തി​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 20 വാ​ര്‍​ഡു​ക​ള്‍, കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10 വാ​ര്‍​ഡു​ക​ള്‍, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ള്‍, വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ള്‍, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, 10,11,12,13,14,15,16 വാ​ര്‍​ഡു​ക​ളു​മാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍:

• ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് അ​ക​ത്തേ​ക്കോ പു​റ​ത്തേ​ക്കോ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
• അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം തു​റ​ക്കും, പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വെെകു​ന്നേ​രം അ​ഞ്ചുവരെ.
• മ​രു​ന്ന് ക​ട​ക​ള്‍​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും സ​മ​യ നി​യ​ന്ത്ര​ണ​മി​ല്ല.
• ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും മി​നി​മം ജീ​വ​ന​ക്കാ​ര്‍ മാ​ത്രം.
• സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നി​വ തു​റ​ക്കി​ല്ല.
• ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം.
• പൊ​തു​പ്ര​വേ​ശ​ന റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കും. ബ​സ് സ​ര്‍​വീ​സു​ക​ളും ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ വാ​ഹ​നം നി​ര്‍​ത്ത​രു​ത്.
• സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, മാ​സ്‌​കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം.