ഡൽഹിയിൽ യുവാവ് കുത്തേറ്റു മരിച്ചു
Wednesday, September 13, 2023 5:08 AM IST
ന്യൂഡൽഹി; ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ഡൽഹിയിലെ കാളിന്ദി കോളനിക്ക് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പ്രദേശവാസിയായ ഷാരൂഖ് എന്നയാളാണ് ആക്രമണം നടത്തിയത്. സഹോദരന്മാരായ കമൽ കിഷോർ(23), ശിവം ശർമ (18) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരങ്ങളെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കമൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു.