നിപ വൈറസ്; രോഗവ്യാപനം കുറവ്, മരണനിരക്ക് കൂടുതൽ
Tuesday, September 12, 2023 6:51 PM IST
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ജനം ജാഗ്രതയിൽ. രോഗവ്യാപനശേഷി കുറവാണെങ്കിലും നിപ വൈറസ് മൂലമുള്ള മരണനിരക്ക് ഉയർന്നതാണെന്ന വസ്തുത ആശങ്കാജനകമാണ്.
നിപ രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍
1. നിപ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാൽ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് നാലു മുതല്‍ 21 ദിവസം വരെയാണ്.
2. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി ഉണ്ടാകാം.
3. നിപ രണ്ടു തരത്തിൽ ബാധിക്കാം. ചിലരിൽ തലച്ചോറിനെ ബാധിക്കാം, മറ്റു ചിലരിൽ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലും വരാം.
പ്രതിരോധ മാര്‍ഗങ്ങൾ
1. രോഗിയിൽനിന്ന് അകലം പാലിക്കുക, മാസ്ക് ധരിക്കുക.
2. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ പരിശോധന നടത്തുക, ക്വാറന്റീന് പാലിക്കുക.
3. പരിചരിക്കുന്നവര്‍ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കുക.