കാസർഗോട്ട് നവജാതശിശുവിന്റെ മൃതദേഹം വയലിൽ കണ്ടെത്തി
Tuesday, September 12, 2023 5:53 PM IST
കാസർഗോഡ്: ഉപ്പളയിൽ രണ്ട് മാസം പ്രായമുള്ള കുട്ടിയെ വയലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പച്ചിലംപാറ സുമംഗലി - സത്യനാരായണ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടിയുടെ മൃതദേഹം വയലിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്.
സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികൾ അറിയിച്ചു. യുവതിയെയും കുട്ടിയെയും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തിയത്.
സുമംഗലിയെ ചോദ്യംചെയ്ത് വരികയാണെന്നും കുട്ടിയുടെ മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.