കെ. ബാബുവിന് തിരിച്ചടി; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് തുടരാമെന്ന് സുപ്രീംകോടതി
Tuesday, September 12, 2023 5:30 PM IST
ന്യൂഡൽഹി: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ വാദം തുടരാമെന്ന് സുപ്രീംകോടതി.
മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ കേസ് തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാബു നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജിക്കാരനായ ബാബു കേസ് അനന്തമായി നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശന വിവാദത്തെത്തുടർന്ന് അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ് ബാബു വിതരണം ചെയ്തെന്ന ആരോപണം ഉയര്‍ത്തിയാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കൃത്രിമമായ രേഖകളാണ് സ്വരാജ് കോടതിയില്‍ നല്‍കിയതെന്നാണ് ബാബുവിന്റെ വാദം.