തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു വ​ലി​യ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സ​ർ​ക്കാ​രി​ന് 2,62,30,663 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നി​ല​വി​ൽ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ൽ 40 കേ​സു​ക​ളി​ലാ​യി 13,23,970 രൂ​പ​യും വൈ​ത്തി​രി താ​ലൂ​ക്കി​ൽ 2,49,06,693 രൂ​പ​യു​മാ​ണു ന​ഷ്ട​മാ​യ​ത്. ബാ​ക്കി ല​ഭ്യ​മാ​കാ​നു​ള്ള വി​ല​നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ശേ​ഷി​ക്കു​ന്ന ന​ഷ്ടം ക​ണ​ക്കാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.