കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​യു​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

എ​ൽ​ഡി​എ​ഫി​ൽ തു​ട​രു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​റ​ച്ച നി​ല​പാ​ടാ​ണെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ മു​ന്ന​ണി മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ള്ള​ത് മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണ്.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​വോ​ട്ടു​ക​ൾ ചോ​ർ​ന്നെ​ന്ന പ്ര​ച​ര​ണ​വും ജോ​സ് നി​ഷേ​ധി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ൾ​ക്കു​ള്ള രാ​ഷ്ട്രീ​യ അ​ടി​ത്ത​റ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മു​ഴു​വ​ൻ വോ​ട്ടു​ക​ളും ല​ഭി​ച്ചു.

എ​ല്ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ട്. പു​തു​പ്പ​ള്ളി​യി​ലെ ആ ​സാ​ഹ​ച​ര്യം "ഉ​മ്മ​ൻ ചാ​ണ്ടി ഫാ​ക്ട​ർ' ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.