വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബറിൽ
Monday, September 11, 2023 5:30 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബറിൽ ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ചൈനയിലെ ഷാംഗ്ഹായിൽ നിന്ന് പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നും കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ കപ്പലിനെ വരവേൽക്കുമെന്നും ദേവർകോവിൽ അറിയിച്ചു.
തുറമുഖത്ത് അടുക്കുന്ന കണ്ടെയ്നറുകൾ ഇറക്കാനായി പ്രത്യേകമായി നിർമിച്ച ക്രെയ്നുകളാണ് ആദ്യ കപ്പലിൽ ഉണ്ടാവുകയെന്ന് മന്ത്രി വ്യക്തമാക്കി.