ഗോഹട്ടി: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ദിബ്രുഗഡിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ ഗോഹട്ടി സ്വദേശികളാണ്. ഞായാറാഴ്ച രാത്രിയായിരുന്നു സംഭവം.

കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഹരിയാന രജിസ്‌ട്രേഷനുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന മറ്റു ചിലര്‍ക്ക് പരുക്കേറ്റെന്നും ഇവരെ ദിബ്രുഗഡിലുള്ള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് വ്യക്തമാക്കി.

വാഹനം കൂട്ടിയിച്ചപ്പോഴുണ്ടായ വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് സമീപവാസികള്‍ പറയുന്നു. ഇവര്‍ ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.