ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ക​മ്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​മാ​ണ് ഉ​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി വി​ശ​ദ​മാ​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.29നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്.

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യാ​ണ് പ്ര​ക​മ്പ​ന​മു​ണ്ടാ​യ​ത്. തീ​ര​മേ​ഖ​ല​യി​ല്‍ പ്ര​ള​യ സാ​ധ്യ​ത​യോ സു​നാ​മി മു​ന്ന​റി​യി​പ്പോ ന​ല്‍​കി​യി​ട്ടി​ല്ല. തീ​ര​മേ​ഖ​ല​യ്ക്ക് ഭൂ​ക​മ്പ​ത്തെ തു​ട​ര്‍​ന്ന് നാ​ശ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.