കോ​ട്ട​യം: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം മു​ത​ല്‍ ബി​ജെ​പി​യി​ല്‍ ത​ല​പൊ​ക്കി​യി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ടെ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​യി. പ​രാ​ജ​യം സം​ബ​ന്ധി​ച്ച് നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാ​പ​ക​മാ​യ വോ​ട്ടു ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​ണ് കെ​ട്ടി​വ​ച്ച കാ​ശു ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​റ​യു​മ്പോ​ള്‍ സ​ഹ​താ​പ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി.​സി. തോ​മ​സ് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ 20,000 വോ​ട്ടി​ന്‍റെ ക​ണ​ക്കു​മാ​യാ​ണ് ഒ​രു വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ലി​ജി​ന്‍​ലാ​ലി​നെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്ന മേ​ല്‍​വി​ലാ​സം​കൂ​ടി പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഷ്ട​മാ​യെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. ഇ​തി​നി​ട​യി​ല്‍ ആ​ര്‍​എ​സ്എ​സ് വോ​ട്ടു​ക​ള്‍ മു​ഴു​വ​നാ​യും ബി​ജെ​പി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.