മദ്യപിക്കാൻ പണം നൽകിയില്ല; യുവാവ് പിതാവിനെ കൊലപ്പെടുത്തി
Sunday, September 10, 2023 11:19 PM IST
മുംബൈ: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.
നാഗ്പുർ സ്വദേശിയായ അമിത് രാജ്പുർകാർ(45) എന്നയാളാണ് 75 വയസുള്ള പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയത്.
ഡ്രൈവറായ രാജ്പുർകാർ മദ്യപിച്ചാണ് ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. കൂടുതൽ മദ്യം വാങ്ങാനായി ഇയാൾ ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. ഇതിൽ പ്രകോപിതനായി ആണ് ഇയാൾ പിതാവിനെ ആക്രമിച്ചത്. സമീപവാസികൾ ചേർന്ന് പരിക്കേറ്റയാളെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.