കൊല്ലത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Sunday, September 10, 2023 5:55 PM IST
കൊല്ലം: ചിതറയിൽ അമിതവേഗതയിൽ പോവുകയായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചുമറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരപ്പിൽ സ്വദേശി ബൈജു(34) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് അപകടം സംഭവിച്ചത്. കടയ്ക്കൽ ഭാഗത്ത് നിന്ന് ചിതറയിലേക്ക് പോകുകയായിരുന്ന ബൈജുവിന്റെ ബൈക്ക് എതിർദിശയിലെത്തിയ ഒരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുമറിയുകയായിരുന്നു.
അപകടം നടന്നയുടൻ ബൈജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് തെറ്റായ ദിശയിലും അമിതവേഗതയിലുമാണ് സഞ്ചരിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.