കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആരോപണം തള്ളി പി.കെ.ബിജു
Sunday, September 10, 2023 4:59 PM IST
കോഴിക്കോട്: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പങ്കുണ്ടെന്ന ആരോപണം തള്ളി സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജു. അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ആരോപിക്കുന്ന ഒരു ബന്ധവും കേസിലെ പ്രതികളുമായില്ല. അങ്ങനെയുണ്ടെങ്കിൽ അനിൽ അക്കര തെളിവ് പുറത്തുവിടണം. തന്റെ മെന്റർ പാർട്ടിയും ജനങ്ങളുമാണ്.
ഇഡി വിളിപ്പിച്ചാൽ നിർബന്ധമായും പോകുകയും ആവശ്യമായ വ്യക്തത നൽകുകയും ചെയ്യും. തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കരിവന്നൂർ തട്ടിപ്പ് പാർട്ടി പ്രത്യേകമായി അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.