വൈദ്യുതി നിരക്ക് വര്‍ധന ഉടനുണ്ടാകും; മന്ത്രി കൃഷ്ണന്‍കുട്ടി
Sunday, September 10, 2023 11:49 AM IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ബോര്‍ഡ് ആവശ്യപ്പെടുന്ന വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
വരും ദിസവങ്ങളില്‍ തന്നെ റെഗുലേറ്ററി കമ്മീഷന് നിരക്ക് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുമ്പ് തന്നെ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരേ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.