75-ാം സ്ഥാപകദിനം ആഘോഷിച്ച് ഉത്തര കൊറിയ; വേദിയിൽ കിമ്മിന്റെ മകളും
Saturday, September 9, 2023 10:38 PM IST
പ്യോംഗ്യാംഗ്: രാജ്യസ്ഥാപനത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച് ഉത്തര കൊറിയ.
തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടന്ന സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനൊപ്പം മകളും രാഷ്ട്രീയ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയുമായ കിം ജു യെയും എത്തിയിരുന്നു.
പ്യോംഗ്യാംഗിലെ കിം ഇൽ സ്ക്വയറിൽ നടന്ന സൈനിക പരേഡിൽ അതിഥികളായി റഷ്യൻ, ചൈനീസ് പ്രതിനിധികളും ഉണ്ടായിരുന്നു. കൊറിയൻ സൈനികബലം വെളിവാക്കുന്ന പരേഡിൽ റഷ്യൻ സംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി.