പൂന്തോട്ടം നനയ്ക്കാന്‍ പുറത്തിറക്കി; വിയ്യൂരില്‍ തടവുകാരന് ചാടിപ്പോയി
Saturday, September 9, 2023 4:19 PM IST
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ചാടിപ്പോയി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് ആണ് രക്ഷപെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ജയിൽ ചാടിയത്. പുന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയപ്പോൾ ഇയാൾ തന്ത്രപരമായി രക്ഷപെടുകയായിരുന്നു.
സഹതടവുകാരുടെയും ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെടാതെ ഇയാൾ പുറത്തുകടക്കുകയായിരുന്നു. ഇയാളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുകയാണെന്ന് വിയ്യൂർ പോലീസ് അറിയിച്ചു.