"വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം; ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'
Saturday, September 9, 2023 10:58 AM IST
കോഴിക്കോട്: ഇനി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, വയനാട് നടന്ന കെപിസിസി ലീഡേഴ്സ് മീറ്റിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.മുരളീധരനും ടി.ന്. പ്രതാപനും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുവരും തീരുമാനം തിരുത്തണമെന്ന് മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിലും മുരളീധരന് പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജം നല്കുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തു.ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമല്ല.അതിനാല്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായതുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് ജയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിനാണ് സങ്കടമെന്നും മുരളീധരന് പരിഹസിച്ചു.