കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന് റി​സ​ർ​വ് ഡേ ​ഉ​ൾ​പ്പെ​ടു​ത്തി ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (എ​സി​സി). ഞാ​യ​റാ​ഴ്ച കൊ​ളം​ബോ​യി​ലാ​ണ് മ​ത്സ​രം. മ​ഴ​മൂ​ലം മ​ത്സ​രം മു​ട​ങ്ങി​യാ​ൽ തി​ങ്ക​ളാ​ഴ്ച മ​ത്സ​രം തു​ട​രും.

നേ​ര​ത്തെ, കാ​ൻ​ഡി​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​പാ​ക് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റി​സ​ര്‍​വ് ഡേ ​ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം എ​സി​സി ഇ​ന്ത്യ​ന്‍ ടീ​മി​നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ന് മാ​ത്ര​മാ​യി റി​സ​ര്‍​വ് ദി​നം ഏ​ര്‍​പ്പെ​ടു​ത്തി​യതി​നെ​തി​രെ ബം​ഗ്ലാ​ദേ​ശ് പ​രി​ശീ​ല​ക​ന്‍ ച​ണ്ഡി​ക ഹ​തു​രു​സിം​ഗ രം​ഗ​ത്തെ​ത്തി. ഗ​ള്ളി ക്രി​ക്ക​റ്റി​ലെ പോ​ലെ നി​യ​മ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ന് മാ​ത്ര​മാ​യി റി​സ​ര്‍​വ് ദി​നം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് കേ​ട്ട​പ്പോ​ള്‍ ആ​ശ്ച​ര്യ​പ്പെ​ട്ടു​പോ​യെ​ന്നാ​ണ് ശ്രീ​ല​ങ്ക​ന്‍ പ​രി​ശീ​ല​ക​ന്‍ ക്രി​സ് സി​ല്‍​വ​ര്‍​വു​ഡ് പ്ര​തി​ക​രി​ച്ച​ത്.