ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ല്‍ ക​ല്യാ​ണ​പ്പ​ന്ത​ല്‍ അ​ഴി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മൂ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ, മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി ഉ​യ​ർ​ത്തി​യ പ​ന്ത​ൽ അ​ഴി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ക​മ്പി എ​ക്‌​സ്ട്രാ ഹൈ​ടെ​ന്‍​ഷ​ന്‍ ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.