യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ പോലും ചാണ്ടി ഉമ്മന് വോട്ട് ചെയ്തു: ചെന്നിത്തല
വെബ് ഡെസ്ക്
Friday, September 8, 2023 12:07 PM IST
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ വോട്ട് പോലും രാഷ്ട്രീയത്തിന് അതീതമായി മറിഞ്ഞിരിക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം ഇവിടെയുണ്ടെന്നും അദ്ദേഹത്തിന് ജനം നല്‍കിയ അംഗീകാരത്തിന്‍റെ തെളിവാണ് വിജയമെന്നും ചെന്നിത്തല വ്യക്തമാക്കി.
35,000ൽ അധികം വോട്ടുകളുടെ ലീഡുമായി പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. ദുഖത്തിലെ സന്തോഷമാണ് ചാണ്ടി ഉമ്മന്‍റെ വിജയമെന്ന് അമ്മ മറിയാമ്മ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കരികില്‍ ഇരുന്നാണ് മറിയാമ്മ ഉമ്മന്‍ പ്രതികരണം നടത്തിയത്.