വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Thursday, September 7, 2023 3:06 PM IST
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി ഡോ. സി.കെ. രമേശന്, മൂന്നും നാലും പ്രതികളായ നഴ്സിംഗ് ഓഫീസര്‍ എം. രഹന, സ്റ്റാഫ് നഴ്സ് കെ.ജി. മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിആര്‍പിസി 41എ പ്രകാരം ഉള്ള നോട്ടീസിലാണ് പ്രതികള്‍ ഹാജരായത്. എസിപി സുദര്ശന് മുന്‍പാകെയാണ് ഇവര്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ വിട്ടയച്ചു.
കേസില്‍ കരട് കുറ്റപത്രം തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. ശേഷം വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. സംഭവത്തില്‍ 104ദിവസം ഇവര്‍ സമരം നടത്തിയിരുന്നു.