സ്വര്‍ണം ഇന്നും മങ്ങി; പവന് 80 രൂപ കുറഞ്ഞു
വെബ് ഡെസ്ക്
Thursday, September 7, 2023 12:29 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തിയിരുന്നു.
ഈ മാസം ഇതാദ്യമാണ് സ്വര്‍ണവില പവന് 44,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 47,912 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,989 രൂപയാണ് വിപണി വില.
ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77.50 രൂപയും എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 620 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,918.80 യുഎസ് ഡോളറായിട്ടുണ്ട്.