ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഉ​ദ​യ​നി​ധി വം​ശ​ഹ​ത്യ​യ്ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന​ത​ട​ക്ക​മു​ള്ള മാ​ള​വ്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഡി​എം​കെ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ തി​രു​ച്ചി​റ​പ്പ​ള്ളി പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മാ​ള​വ്യ​യ്ക്കെ​തി​രെ ക​ലാ​പാ​ഹ്വാ​നം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ സൃ​ഷ്ടി​ക്ക​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.