ബ്രസീലിൽ ചുഴലിക്കാറ്റ്; 31 പേർ മരിച്ചു
Wednesday, September 6, 2023 10:22 PM IST
ബ്രസീലിയ: തെക്കൻ ബ്രസീലിലുണ്ടായ ചുഴലിക്കാറ്റിൽ 31 പേർ കൊല്ലപ്പെട്ടു. കനത്ത മഴയും കാറ്റും മൂലം 1,600 പേർ ഭവനരഹിതരായി.
ചുഴലിക്കാറ്റ് മൂലം രാജ്യത്തെ 60 നഗരങ്ങളിൽ നാശനഷ്ടമുണ്ടാതായി അധികൃതർ അറിയിച്ചു. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റാണ് നിരവധി പേർ മരിച്ചത്.
റിയോ ഗ്രാൻഡെ ദോ സുൽ സംസ്ഥാനത്താണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. മേഖലയിൽ കനത്ത മഴ തുടരുമെന്നും യാക്യി, കായ്, ടക്വാരി നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.