പെ​രി​ന്ത​ല്‍​മ​ണ്ണ: നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്ധ​ന ടാ​ങ്ക​ര്‍ ലോ​റി ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. നി​ല​മ്പൂ​ര്‍ - പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 12.15നാ​ണ് സം​ഭ​വം. ഈ ​പാതയിൽ മേ​ലാ​റ്റൂ​ര്‍ മു​ത​ല്‍ പു​ലാ​മ​ന്തോ​ള്‍ വ​രെ 30 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് പു​ന​ര്‍​നി​ര്‍​മ്മാ​ണം കഴിഞ്ഞ മു​ണ്ട​ത്ത​പ്പാ​ല​ത്തി​ല്‍ നി​ന്നാ​ണ് ടാ​ങ്ക​ര്‍ ച​തു​പ്പി​ലേ​ക്ക് വീ​ണ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ സി.​ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ടാ​ങ്ക​റി​ല്‍ നി​ന്നും ഇ​ന്ധ​നം ചോ​ര്‍​ന്നെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും കിം​സ് അ​ല്‍​ഷി​ഫ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​യി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഈ ഭാഗത്തുകൂടി പോ​കു​മ്പോ​ള്‍ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ചം കാ​ര​ണം റോ​ഡ് കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല.

ഇ​തോ​ടെ പാ​ല​ത്തി​ല്‍ മ​ണ്ണ് കൂ​ട്ടി​യി​ട്ട് ഭാ​ഗ​ത്ത് വ​ച്ച് ടാ​ങ്ക​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ടാ​ങ്ക​ര്‍ രാ​വി​ലെ നി​വ​ര്‍​ത്തി ഇ​ന്ധ​ന ചോ​ര്‍​ച്ച താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​യാ​ന്‍ ക​ഴി​ഞ്ഞു. ഇ​ന്ധ​നം മാ​റ്റാ​നോ ലോ​റി വ​ലി​ച്ചു ക​യ​റ്റാ​നോ ഉ​ള്ള സാ​ധ്യ​ത​യാ​ണ് അ​ധി​കൃ​ത​ർ ഇപ്പോൾ തേ​ടു​ന്ന​ത്.