ല​ണ്ട​ൻ: യു​വ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ടീ​മി​നെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ്ര​ഖ്യാ​പി​ച്ചു. 25 അം​ഗ സ്ക്വാ​ഡി​ൽ വാ​ൻ ഡി ​ബീ​ക്കി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. താ​രം ക്ല​ബ് വി​ടും എ​ന്നാ​ണ് ഇ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്‌.

ബ​യേ​ൺ മ്യൂ​ണി​ക്ക്, എ​ഫ്‌​സി കോ​പ്പ​ൻ​ഹേ​ഗ​ൻ, ഗ​ലാ​റ്റ​സ​രെ എ​ന്നീ ടീ​മു​ക​ളാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ഗ്രൂ​പ്പി​ൽ ഉ​ള്ള​ത്‌. സെ​പ്റ്റം​ബ​ർ 20-ന് ​ബ​യേ​ണി​ന് എ​തി​രെ​യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​രം. 25 അം​ഗ പേ​ര​ട​ങ്ങി​യ എ ​ലി​സ്റ്റ് ആ​ണ് ക്ല​ബ് പ്ര​ഖ്യാ​പി​ച്ച​ത്.

പു​തി​യ സൈ​നിം​ഗു​ക​ളാ​യ മി​ഡ്‌​ഫീ​ൽ​ഡ​ർ സോ​ഫി​യാ​ൻ അം​ര​ബ​ത്തി​നെ​യും സ്ട്രൈ​ക്ക​ർ റാ​സ്മ​സ് ഹൊ​യ്ലു​ണ്ടി​നെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.