പാ​രി​സ്: മു​സ്‌​ലിം വേ​ഷ​മാ​യ "അ​ബാ​യ' ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ തി​രി​ച്ച​യ​ച്ച് ഫ്ര​ഞ്ച് സ്കൂ​ളു​ക​ൾ.

അ​ബാ​യ ധ​രി​ച്ച് മു​ന്നൂ​റോ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും വ​സ്ത്ര​ധാ​ര​ണ​നി​യ​മ​ങ്ങ​ൾ അ​റി​യി​ച്ച​തോ​ടെ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​ത് അ​നു​സ​രി​ച്ചെ​ന്നും ഫ്ര​ഞ്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഗ​ബ്രി​യേ​ൽ അ​ത്ത​ൽ അ​റി​യി​ച്ചു. അ​ബാ​യ മാ​റ്റാ​ൻ വി​സ​മ്മ​തി​ച്ച 67 കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചെ​ന്നും അ​ത്ത​ൽ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്, പു​തി​യ പ​ഠ​ന​വ​ർ​ഷം മു​ത​ൽ സ്കൂ​ളു​ക​ളി​ൽ അ​ബാ​യ വി​ല​ക്കുന്നതായു​ള്ള ഉ​ത്ത​ര​വ് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. അ​ബാ​യ വി​ല​ക്കി​യു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ സ്കൂ​ൾ ദി​നം ഇ​ന്നാ​യി​രു​ന്നു.