ആവേശകരമായ പോളിംഗ് ജെയ്കിന് പ്രതീക്ഷ നല്‍കുന്നത്: എം.വി.ഗോവിന്ദന്
Tuesday, September 5, 2023 12:41 PM IST
കോട്ടയം: പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയായതോടെ യുഡിഎഫിന് ഈസി വാക്കോവര്‍ എന്ന സാഹചര്യം ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. എല്‍ഡിഎഫ് വലിയ വിജയപ്രതീക്ഷയിലാണെന്നും ഗോവിന്ദന് പറഞ്ഞു.
കഴിഞ്ഞ 53 വര്‍ഷത്തെ ചരിത്രത്തില്‍ പുതുപ്പള്ളിയില്‍ ഇത്രയും സജീവമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നണി നടത്തിയിട്ടില്ല. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്.
ജനങ്ങള്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തുകയാണ്. ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് തികഞ്ഞ വിജയപ്രതീക്ഷ നല്കുന്ന പോളിംഗാണ് ഇതെന്നും ഗോവിന്ദന് പ്രതികരിച്ചു.