ഇ​ടു​ക്കി: കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യി​ല്‍ സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും. ഹൈ​ക്കോ​ട​തി വി​ല​ക്ക് പാ​ലി​ക്കാ​തെ പാ​ര്‍​ട്ടി ഓ​ഫീ​സ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക.

ഉ​ടു​മ്പ​ന്‍​ചോ​ല, ബൈ​സ​ണ്‍​വാ​ലി, ശാ​ന്ത​ന്‍​പാ​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ വി​ല​ക്ക് ലം​ഘി​ച്ച് രാ​ത്രി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന​താ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് ആ​ധാ​രം.

മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍​ക്കൊ​പ്പ​മാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കു​ന്ന​ത്.