വാഹനാപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്
Tuesday, September 5, 2023 6:04 AM IST
തൃശൂർ: നടനും സംവിധായകനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്. ചാവക്കാട്-പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. കോഴിക്കോട്ട് നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു.
പരിക്കേറ്റ ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പിക്ക്അപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.