മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി
Monday, September 4, 2023 10:23 PM IST
തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ. കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ ആണ് മാറ്റിയത്.
പ്രേംജിത്തിനെ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമിച്ചത്. ചർച്ച ഇല്ലാതെ ചെയർമാനെ മാറ്റിയതിൽ കേരള കോൺഗ്രസ്-ബിക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. പ്രേംജിത്തിന് പകരം എം. രാജഗോപാലൻ നായരാണ് മുന്നോക്ക സമുദായ വികസന കോർപറേഷന്റെ പുതിയ ചെയർമാൻ.