ന്യൂ​ഡ​ൽ​ഹി: 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 16 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക്ക് രൂ​പം ന​ൽ​കി കോ​ൺ​ഗ്ര​സ്.

എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ ന​യി​ക്കു​ന്ന സ​മി​തി​യി​ൽ സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, ടി.​എ​സ്. സിം​ഗ് ദേ​വ്, ഉ​ത്തം​കു​മാ​ർ റെ​ഡ്ഡി, മ​ധു​സൂ​ദ​ൻ മി​സ്ത്രി എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്.

സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് സ​മി​തി​യി​ലെ ഏ​ക കേ​ര​ള നേ​താ​വ്. മ​ല​യാ​ളി​യും ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ.​ജെ. ജോ​ർ​ജും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.