സ്റ്റോ​ക്ഹോം: സ്വീ​ഡ​നി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര​ൻ ഖു​റാ​ൻ ക​ത്തി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.

സ്വീ​ഡ​നി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മാ​ൽ​മോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​ൽ​വാ​ൻ മോ​മി​ക എ​ന്ന സ്ഥി​രം ഖു​റാ​ൻ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ൻ വീ​ണ്ടും ഗ്ര​ന്ഥം ക​ത്തി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്.

അ​ഭ​യാ​ർ​ഥി​ക​ൾ വ​സി​ക്കു​ന്ന മേ​ഖ​ല​യ്ക്ക് സ​മീ​പം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​ന് നേ​ർ​ക്ക് ക​ല്ലേ​റു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു.

മോ​മി​ക ‌അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തു​ന്ന ഖു​റാ​ൻ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ത​ട​യ​ണ​മെ​ന്ന് ഇ​സ്‌​ലാം മ​ത​വി​ശ്വാ​സി​ക​ൾ സ്വീ​ഡ​ൻ പോ​ലീ​സി​നോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വ്യ​ക്തി​സ്വാ​ത​ന്ത്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​തി​ന് അ​നു​വാ​ദം ന​ൽ​കാ​റാ​ണ് പ​തി​വ്.