പ​തി​നേ​ഴ് അ​ഴ​കാ​ണ്! ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ മു​ത്ത​മി​ട്ട് ബ​ഗാ​ൻ
പ​തി​നേ​ഴ് അ​ഴ​കാ​ണ്! ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ മു​ത്ത​മി​ട്ട് ബ​ഗാ​ൻ
Sunday, September 3, 2023 7:14 PM IST
കോ​ൽ​ക്ക​ത്ത: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​യ ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ റി​ക്കാ​ർ​ഡ് കി​രീ​ട​നേ​ട്ട​വു​മാ​യി മോ​ഹ​ൻ ബ​ഗാ​ൻ. ചി​ര​വൈ​രി​ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി 17-ാം ഡ്യൂ​റ​ൻ​ഡ് ക​പ്പ് എ​ന്ന പു​തു​ച​രി​ത്ര​മാ​ണ് ബ​ഗാ​ൻ കു​റി​ച്ച​ത്.

ആ​വേ​ശം അ​ല​ത​ല്ലി​യ കോ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ, 71-ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സ് പെ​ട്രാ​ടോ​സ് ആ​ണ് ബ​ഗാ​നാ​യി വ​ല കു​ലു​ക്കി​യ​ത്. 62-ാം മി​നി​റ്റി​ൽ അ​നി​രു​ദ്ധ് ഥാ​പ ചു​വ​പ്പ് കാ​ർ​ഡ് വാ​ങ്ങി പു​റ​ത്ത് പോ​യ​തോ​ടെ പ​ത്ത് പേ​രു​മാ​യി ആ​ണ് ബ​ഗാ​ൻ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ബ​ഗാ​നെ വീ​ഴ്​ത്തി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഫൈ​ന​ലി​നി​റ​ങ്ങി​യ ഈ​സ്റ്റ് ബം​ഗാ​ളി​നാ​ണ് ആ​ദ്യ പ​കു​തി​യി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഗോ​ളു​ക​ൾ അ​ക​ന്നു​നി​ന്ന​തോ​ടെ, ത​ങ്ങ​ൾ​ക്ക് കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട 16 വീ​തം കി​രീ​ട​ങ്ങ​ൾ എ​ന്ന റി​ക്കാ​ർ​ഡി​ൽ നി​ന്ന് ബ​ഗാ​ൻ മു​ന്നേ​റു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​നേ ഇ​ബി​ക്ക് സാ​ധി​ച്ചു​ള്ളു.

അ​ടി​പി​ടി​യും സം​ഘ​ർ​വും രൂ​ക്ഷ​മാ​യ മ​ത്സ​ര​ത്തി​ന്‍റെ 90+3-ാം മി​നി​റ്റി​ൽ ബ​ഗാ​ൻ കോ​ച്ച് യു​വാ​ൻ ഫെ​റാ​ൻ​ഡോ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഇ​ബി സ​ഹ​പ​രി​ശീ​ക​ല​ൻ ഡി​മാ​സ് ഡെ​ൽ​ഗാ​ഡോ ചു​വ​പ്പ് കാ​ർ​ഡ് വാ​ങ്ങി പു​റ​ത്ത് പോ​യ​തോ​ടെ, മ​ത്സ​ര​ത്തി​ലെ മാ​ന​സി​കക​രൂ​ത്ത് ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​താ​യി ഇ​ബി പ​റ​യാ​തെ പ​റ​യു​ക​യാ​യി​രു​ന്നു.

ബ​ഗാ​ൻ ഗോ​ളി വി​ശാ​ൽ കെ​യ്ത്ത് ടൂ​ർ​ണ​മെ​ന്‍റ് ഗോ​ൾ​ഡ​ൻ ഗ്ലൗ ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഇ​ബി താ​രം ന​ന്ദ​കു​മാ​ർ ശേ​ഖ​ർ ഗോ​ൾ​ഡ​ൻ ബോ​ളി​ന് അ​ർ​ഹ​നാ​യി. മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ട്ടിം​ഗി​ന്‍റെ ഡേ​വി​ഡ് ലാ​ൽ​ഹാ​ൻ​സാം​ഗ​യ​ക്കാ​ണ് ഗോ​ൾ​ഡ​ൻ ബൂ​ട്ട് പു​ര​സ്കാ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<