ജ​യ്പു​ർ: വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ​സ്ഥാ​നി​ലെ ദു​ർ​ഗാ​പു​രി​ൽ ബി​ജെ​പി​യു​ടെ "പ​രി​വ​ർ​ത്ത​ൻ യാ​ത്ര' ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് മു​മ്പു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഷാ ​ഈ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

സ​നാ​ത​ന ധ​ർ​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ ​ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

"ഇ​ന്ത്യ' മു​ന്ന​ണി​യെ കു​റ​ച്ച് ദി​വ​സ​മാ​യി താ​ൻ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രം നേ​ടാ​നാ​യി അ​വ​ർ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും സ​നാ​ത​ന ധ​ർ​മ​ത്തെ​യും അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ഷാ ​പ​റ​ഞ്ഞു.

"ഇ​ന്ത്യ' മു​ന്ന​ണി​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ കോ​ൺ​ഗ്ര​സ്, ഡി​എം​കെ എ​ന്നി​വ​യി​ലെ നേ​താ​ക്ക​ൾ സ​നാ​ത​ന ധ​ർ​മം ഉ​ന്മൂ​ലം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മോ​ദി വി​ജ​യി​ച്ചാ​ൽ സ​നാ​ത​ന ധ​ർ​മ ഭ​ര​ണം തു​ട​രു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. സ​നാ​ത​ന ധ​ർ​മം ജ​ന​ഹൃ​ദ​യ​ങ്ങ​ളെ ഭ​രി​ക്കു​ന്ന​താ​ണെ​ന്നും അ​തൊ​രി​ക്ക​ലും എ​ടു​ത്തു​മാ​റ്റാ​നാ​വി​ല്ലെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.