പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെ; വിമർശനവുമായി വി.എൻ. വാസവൻ
Sunday, September 3, 2023 3:06 PM IST
കോട്ടയം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.എന്‍.വാസവന്. മുഖ്യമന്ത്രിക്കെതിരെയുള്ള പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന് നടത്തിയതെന്നും വി.എന്‍. വാസവന് കുറ്റപ്പെടുത്തി.
യുഡിഎഫിന് 50,000ത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും വി.എന്‍. വാസവന് പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണെന്നായിരുന്നു സുധാകരന് പറഞ്ഞത്. സര്‍ക്കാരിനെതിരേ വന്‍ ജനവികാരമാണ് ഉള്ളത്. മുഖ്യമന്ത്രിയേക്കുറിച്ച് വളരെ മോശമായ ചിത്രമാണ് ജനങ്ങളുടെ മനസിലുള്ളത്.
തൊലിക്കട്ടി കൂടുതല്‍ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയതെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയുള്ള പോരാട്ടം പാര്‍ട്ടിയ്ക്കകത്തു തന്നെ തുടങ്ങികഴിഞ്ഞു. തന്‍കാര്യം നോക്കുന്ന ആളാണ് പിണറായിയെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞുതുടങ്ങിയെന്നും സുധാകരൻ വ്യക്തമാക്കി.