കോട്ടയം: തന്‍റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറയുന്നില്ലെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്. അതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ വര്‍ധിക്കുന്നതെന്നും ജെയ്ക് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചരിപ്പിച്ചതിന് പിന്നില്‍ എല്‍ഡിഎഫാണെന്ന് കരുതുന്നില്ല. ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി കിട്ടുമെന്ന് വിചാരിക്കുന്നില്ല.

വ്യക്തിപരമായി ആരുടെയെങ്കിലും ന്യൂനതയോ മഹിമയോ അല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം ആകേണ്ടതെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.