ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്ത് പേര് മരിച്ചു; മൂന്നുപേർക്ക് പരിക്ക്
Sunday, September 3, 2023 10:34 AM IST
ഭൂവനേശ്വർ: ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്ത് പേര് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറു ജില്ലകളിലാണ് അപകടമുണ്ടായത്.
കോര്‍ദ ജില്ലയില്‍ നാലു പേര് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മരിച്ചു.
അങ്കുല്‍, ബൗധ്, ജഗത്സിംഗ്പുര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര് വീതവും മരിച്ചു.