ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നോ​ർ​ത്ത് കാ​മ്പ​സി​ന് സ​മീ​പം എ​സ്എ​ഫ്ഐ - എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.‌

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. ലാ​പ്ടോ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​സ്എ​ഫ്ഐ​ക്കാ​ർ ന​ശി​പ്പി​ച്ചെ​ന്നും ഫീ​സ് അ​ട​യ്ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ ക​വ​ർ​ന്നെ​ന്നും എ​ൻ​എ​സ്‌​യു​ഐ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, വ​നി​താ വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം​ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും എ​ൻ​എ​സ്‌​യു​ഐ​ക്കാ​ർ ത​ങ്ങ​ളെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് എ​സ്എ​ഫ്ഐ വാ​ദം.