കണ്ണൂരില്‍ ഡീസലുമായി എത്തിയ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു
Friday, September 1, 2023 12:22 PM IST
കണ്ണൂര്‍: ചാലോട് പെട്രോള്‍ പമ്പിന് സമീപം ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. ഡീസലുമായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനാണ് ആദ്യം തീപിടിച്ചത്. രാവിലെ 11ന് ആണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ എയർപോര്‍ട്ട് റോഡില്‍ ഏറെനേരം ഗതാഗതം നിയന്ത്രണമുണ്ടായി.
പിന്നീട്, മട്ടന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലവില്‍ ഗതാഗതം സാധാരണ നിലയിലാണ്.