കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൂന്ന് പേര് കസ്റ്റഡിയില്‍
Friday, September 1, 2023 11:11 AM IST
ലക്നോ: കേന്ദ്ര സഹമന്ത്രിയുടെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്നോവിലെ വീട്ടിലാണ് സംഭവം.
മന്ത്രിയുടെ മകന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കിന്റെ ലൈസന്‍സ് മന്ത്രിയുടെ മകന്റെ പേരിലുള്ളതാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം സംഭവസമയത്ത് മകന് വീട്ടിൽ ഇല്ലായിരുന്നെന്നും ഇയാള്‍ ഡല്‍ഹിയില്‍ ആയിരുന്നെന്നുമാണ് മന്ത്രിയുടെ വാദം. വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റേതാണെന്ന് മന്ത്രി പറഞ്ഞു.
കുറ്റവാളികളെ ഉടനെ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.