ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ചില ബിജെപി നേതാക്കള്‍ പറയുന്നു: എം.വി. ഗോവിന്ദന്
Thursday, August 31, 2023 11:54 PM IST
കോഴിക്കോട്: ചന്ദ്രയാന്‍ -3 ഇറക്കിയ സ്ഥലത്തിനു ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതിയെന്നും ഗോവിന്ദന് പറഞ്ഞു.
ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്കരിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ കേരളം ഇതിന് തയാറല്ല എന്ന് പ്രഖ്യാപിച്ചു. അതാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗം ഉള്‍പ്പെടുത്തി കേരളം പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ഗോവിന്ദന് പറഞ്ഞു.