സെക്രട്ടേറിയറ്റ് തമ്പുരാൻമാരുടേതല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
Thursday, August 31, 2023 11:41 PM IST
തൃശൂർ: സെക്രട്ടേറിയറ്റ് തമ്പുരാൻമാരുടേതല്ലെന്നും ഒരിടവും അങ്ങനെ ആയിക്കൂടായെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. സെക്രട്ടേറിയറ്റ് തമ്പുരാൻമാരുടേതാണെന്ന ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശ്രദ്ധയിൽപെട്ടെന്നും സെക്രട്ടേറിയറ്റ് തമ്പുരാൻമാരുടേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കേന്ദ്രങ്ങളെയും അങ്ങനെ മാറ്റാനും പാടില്ല. ഗുരുസന്ദേശം ഏറ്റെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. മനസുകളിൽ ജാതിചിന്ത കൂടിവരുന്ന കാലമാണിത്. അത്തരം തിൻമകൾക്കെതിരെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.