2014-ൽ അധികാരത്തിൽവന്നവർ 2024-ൽ പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്
Thursday, August 31, 2023 7:07 PM IST
മുംബൈ: ബിജെപിക്കെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. 2014-ല്‍ അധികാരത്തില്‍ വന്നവര്‍ 2024-ല്‍ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യ' മുന്നണിയുടെ മൂന്നാംയോഗത്തിന് മുന്നോടിയായി ആണ് അഖിലേഷിന്റെ പ്രതികരണം. തുടര്‍ച്ചയായി മുന്നണിയുടെ യോഗങ്ങള്‍ നടക്കുന്നതില്‍ സന്തോഷമുണ്ട്.
സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്നതിലും ബിജെപി അധികാരത്തില്‍നിന്ന് പുറത്തുപോകുമെന്നതിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ജനങ്ങളെ വഞ്ചിച്ച ആളുകള്‍ 2024- ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.