ഗ്രോ​ട്ടോ​യ്ക്ക് തീ​യി​ട്ട സം​ഭ​വം; സി​സി​ടി​വി ദൃശ്യങ്ങൾ പ​രി​ശോ​ധി​ക്കു​ന്നു
ഗ്രോ​ട്ടോ​യ്ക്ക് തീ​യി​ട്ട സം​ഭ​വം; സി​സി​ടി​വി ദൃശ്യങ്ങൾ പ​രി​ശോ​ധി​ക്കു​ന്നു
Thursday, August 31, 2023 3:12 PM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള കാ​ക്ക​യ​ങ്ങാ​ട് ഉ​ളി​പ്പ​ടി​യി​ലെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ ഗ്രോ​ട്ടോ​യ്ക്കും തി​രു​സ്വ​രൂ​പ​ത്തി​നും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​യി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​ന് ശേ​ഷം അ​ന്വേ​ഷ​ണം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള മു​ഴ​ക്കു​ന്ന് എ​സ്ഐ എ.​ബാ​ബു പ​റ​ഞ്ഞു. പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി. ജോ​ണി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കാ​ക്ക​യ​ങ്ങാ​ട് യൂ​ദാ​ശ്ലീ​ഹാ​യു​ടെ ക​പ്പേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​സ്വ​രൂ​പം അ​ജ്ഞാ​ത​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ക​ണ്ണൂ​ര്‍ എ​ട​ത്തൊ​ട്ടി സെ​ന്‍റ് വി​ന്‍​സ​ന്‍റ് പ​ള്ളി​ക്ക് കീ​ഴി​ല്‍ ഉ​ള്ള​താ​ണ് ക​പ്പേ​ള. തി​രു​സ്വ​രൂ​പ​വും ഗ്രോ​ട്ടോ​യും ക​രി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​പ്പേ​ള​യു​ടെ ചു​മ​ത​ല​യു​ള്ള വി​കാ​രി ഫാ. ​രാ​ജു ചൂ​ര​യ്ക്ക​ല്‍ മു​ഴ​ക്കു​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<