കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു
Tuesday, August 29, 2023 5:49 PM IST
ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ ബാലാജി - നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. മൂത്ത സഹോദരിക്കൊപ്പം കളിച്ചുകൊണ്ട് നിൽക്കെ, മുറിയിലെ സ്വിച്ച്ബോർഡിൽ കുത്തിവച്ചിരുന്ന കൊതുകുനാശിനി യന്ത്രത്തിലെ ലായനി കുട്ടി കുടിക്കുകയായിരുന്നു.
സംഭവം കണ്ട കുട്ടിയുടെ അമ്മ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.