നാ​ഗോ​ൺ: ആ​സാ​മി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹൊ​ജ​യ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​വാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.